മലപ്പുറത്ത് രാത്രിയിൽ സ്കൂട്ടർ യാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ ആക്രമണം.
മേൽമുറി-മൈലാടി റോഡിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടക്കുന്നത്. ആക്രമണത്തിൽ അരിമ്പ്ര സ്വദേശിയും കായികഅധ്യാപകനുമായ ജാബിറിനാണ് ഗുരുതരമായി പരിക്കേറ്റത്.
അധ്യാപകന് പുറമെ മറ്റ് രണ്ട് ബൈക്ക് യാത്രക്കാരെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചതായാണ് പുറത്തുവരുന്ന വിവരം.
യാതൊരുവിധ കാരണവുമില്ലാതെയും പ്രകോപനവുമില്ലാതെയുമാണ് കാറിലെത്തിയ സംഘം യാത്രക്കാരുടെ വഴി തടഞ്ഞുനിർത്തി ആക്രമണം അഴിച്ചുവിട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുംപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.