വേങ്ങര: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച എം.എസ്.എഫ് നേതാക്കൾക്ക് വേങ്ങര പത്താം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി വിജയികളായ എം.എസ്.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമായി മധുര പാനീയ വിതരണവും സംഘടിപ്പിച്ചു.
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ മുഹമ്മദ് സാഹിബ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ നേർന്നും സ്നേഹത്തിന്റെ സന്ദേശം പകർന്നുമുള്ള ഈ വേറിട്ട പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ചടങ്ങിൽ മുൻ വാർഡംഗം ചോലക്കൻ റഫീഖ്, മൊയ്തീൻ റിയാസ് പാലേരി, പഞ്ചായത്ത് യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി ജാബിർ സി.കെ, പത്താം വാർഡ് പ്രസിഡന്റ് അസീസ്, ജനറൽ സെക്രട്ടറി സിയാദ്, ട്രഷറർ ബഷീർ പി.ടി, ഭാരവാഹികളായ ഇർഷാദ്, നസ്റുദ്ധീൻ, മുസ, പൂകുത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. എം.എസ്.എഫിന്റെ വിജയയാത്ര തുടർന്നും വിജയക്കൊടി പാറിക്കട്ടെ എന്ന് വാർഡ് കമ്മിറ്റി ആശംസിച്ചു.