കൈയോട് കൈ ചേർത്ത് ഈസ്റ്റ് വില്ലൂർ; ശുചിത്വ സന്ദേശവുമായി കൂട്ടയോട്ടവും ശുചീകരണവും

കോട്ടക്കൽ: ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശവുമായി ഈസ്റ്റ് വില്ലൂർ. സ്വച്ഛതാ ഹി സേവാ, ‘കൈയോട് കൈ’, ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനുകളുടെ ഭാഗമായി ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ കൂട്ടയോട്ടം, ശുചീകരണ പ്രവർത്തനം, ശുചിത്വ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

ഈസ്റ്റ് വില്ലൂർ അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ നിരവധി പേർ പങ്കാളികളായി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് ശുചിത്വ പ്രതിജ്ഞയും നടന്നു.

ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു.

നഗരസഭ യൂത്ത് കോ-ഓർഡിനേറ്റർ ഷഫീഖ് യു., ആശാ വർക്കർ രജിത, അധ്യാപിക ബേബി പുഷ്പ, റഫീഖ് യു., കബീർ കെ., സഈദ് പി.കെ. തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വത്തിനും മാലിന്യമുക്ത നാടിനുമുള്ള സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}