വേങ്ങരയിൽ ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതിയ രജിസ്ട്രേഷൻ ക്യാമ്പും നവംബർ 12-ന് വ്യാപാര ഭവനിൽ

വേങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായുള്ള വാർഷിക ലേബർ രജിസ്ട്രേഷൻ പുതുക്കലും പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നു. നവംബർ 12 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വേങ്ങര വ്യാപാര ഭവനിൽ വെച്ചാണ് ക്യാമ്പ് നടക്കുക.

ലേബർ ഓഫീസറുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. വേങ്ങര പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ കച്ചവടക്കാരും സ്ഥാപന ഉടമകളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}