മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: ചേക്കാലിമാടിൽ ആവേശത്തുടക്കം; പതാക ഉയർത്തി ആബിദ് സാഹിബ്

വേങ്ങര: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേക്കാലിമാട് ഏരിയയിൽ വിളംബരമായി പതാക ഉയർത്തൽ കർമ്മം നടന്നു. അജ്‌മാൻ കെഎംസിസി ജില്ലാ സെക്രട്ടറി ആബിദ് സാഹിബ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി.

ചേക്കാലിമാടിൽ നടന്ന ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ധീഖ് സാഹിബ്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹി സകീർ എ.കെ. എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമ്മേളന വിജയത്തിനായി പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.

വിവിധ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി ഭാരവാഹികളും മുൻ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ആവേശം ഉൾക്കൊണ്ട് പ്രദേശത്ത് വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}