തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുള്ളിൽ ഉഗ്രവിഷമുള്ള ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം. ഫാറൂഖ് നഗർ സ്വദേശി ഫായിസ് പാട്ടശേരിയുടെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
രാത്രി സമയത്ത് മറ്റൊരാൾക്കൊപ്പം ചായ കുടിക്കാൻ വെഞ്ചാലി ഭാഗത്തേക്ക് പോകുകയായിരുന്നതിനിടയിലാണ് സംഭവം. യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിന്റെ ഭാഗത്തുനിന്ന് ആക്സിലേറ്ററിന്റെ ഭാഗത്തേക്ക് എന്തോ ഇഴഞ്ഞുവരുന്നതായി സംശയം തോന്നുകയായിരുന്നു. ഉടൻ തന്നെ സ്കൂട്ടർ വെളിച്ചമുള്ള ഭാഗത്ത് നിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തുന്നത്.
തക്കസമയത്ത് ജാഗ്രത പാലിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും കടിയേൽക്കാതെ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടത്.