റോഡപകടങ്ങളിൽ രക്ഷകനാകാൻ 'ഗോൾഡൻ ഗോൾ'; ആദ്യഘട്ടം ഈ 3 ജില്ലകളിൽ!

തിരുവനന്തപുരം: റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ആദ്യ മിനിറ്റുകളിൽ തന്നെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ‘ഗോൾഡൻ ഗോൾ’ എന്ന സവിശേഷ പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്. അപകടത്തിൽപ്പെടുന്നവരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രികളിൽ എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി 108 ആംബുലൻസുകൾക്ക് പുറമേ മറ്റ് സർക്കാർ, സ്വകാര്യ ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് വിപുലമായ ശൃംഖല രൂപീകരിക്കും. ഇതിനായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുന്ന പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ആദരവ് നൽകും. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}