വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 40 പ്ലസ് കാറ്റഗറി ബാഡ്മിന്റൺ സിംഗിൾസ് മത്സരത്തിൽ എ.കെ. നാസർ ചാമ്പ്യനായി. വ്യാപാരി വ്യവസായി പ്രതിനിധി അസീസ് എ.പി. രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്കുള്ള ട്രോഫികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബുത്വാഹിറും ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി. അബ്ദുൾ സ്വലാഹും ചേർന്ന് വിതരണം ചെയ്തു.