കണ്ണമംഗലം ചേറൂർ കാപ്പിൽ കോളനി അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കണ്ണമംഗലം: പുതിയ അധ്യയന വർഷത്തേക്ക് കുരുന്നുകളെ സ്നേഹത്തോടെ വരവേറ്റ് കണ്ണമംഗലം ചേറൂർ കാപ്പിൽ കോളനി അംഗനവാടിയിൽ പ്രവേശനോത്സവം നടന്നു. അംഗനവാടിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികൾക്ക് ഏറെ സന്തോഷവും ആവേശവും പകരുന്ന രീതിയിലായിരുന്നു പരിപാടികൾ ക്രമീകരിച്ചത്. വർണ്ണാഭമായ ബലൂണുകൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും കുട്ടികളെ സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ കലാ-കായിക പ്രവർത്തനങ്ങളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ അംഗനവാടി ടീച്ചർ ഷീബ, ഹെൽപ്പർ സരസ്വതി എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളായ റസാഖ് പുള്ളാടൻ, ഉനൈസ് ഒള്ളക്കൻ, അലി അക്ബർ, മുഹ്സിന, മാജിദ, ഫർസാന, ജുസ്ന, റസീന തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി കുട്ടികൾക്ക് ആശംസകൾ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}