ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയിൽ വർണ്ണാഭമായ പ്രവേശനോത്സവം

ഊരകം: കല്ലേങ്ങല്‍പ്പടി അങ്കണവാടിയിലെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി റഹിയാനത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

അങ്കണവാടിയിലേക്ക് ആദ്യമായി പദമൂന്നിയ പുതിയ കുരുന്നുകളെ പൂച്ചെണ്ടും മധുരവും ബലൂണുകളും നൽകി അധ്യാപകരും നാട്ടുകാരും ചേർന്ന് സ്നേഹത്തോടെ വരവേറ്റു.

ചടങ്ങിന് അബ്ദുള്‍ജലീല്‍ കല്ലേങ്ങല്‍പ്പടി, നാസര്‍ പി., വര്‍ക്കര്‍ മാലതി സി., ഗിരീഷകുമാര്‍ കെ.കെ., പ്രമീള പി. എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}