ജെ.സി.ഐ കോട്ടക്കലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ജെ.സി.ഐ കോട്ടക്കൽ ചാപ്റ്ററും നേത്ര ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി മാറാക്കര എ.യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പ്രവീൺ പി. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എസ്. സരസ്വതി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുന്നാസർ വി., എം.ടി.എ പ്രസിഡന്റ് ഫരീദ കെ.പി., ഹൈദറലി പി.പി., ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ പ്രസിഡന്റ് സാദിഖലി തുപ്പിനിക്കാട്ട്, സ്റ്റാഫ് സെക്രട്ടറി തമീം പി.എം., നേത്ര ഫൗണ്ടേഷൻ മാർക്കറ്റിംഗ് ഓഫീസർ അശ്വതി ശ്യാംകുമാർ, പ്രകാശ് കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജെ.സി.ഐ ഭാരവാഹികളായ അസ്‌ലം സി.കെ., ശഫീഖ് വടക്കൻ, ഉസാമ ലുത്ഫി, റഹ്മത്ത് ഫഫീഖ്, അൽത്താഫ്, മുജീബ് റഹ്‌മാൻ പി.പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേരളപ്പിറവിയോടനുബന്ധിച്ച് ജെ.സി.ഐ സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവഹിച്ചു.

ഫോട്ടോ:
ജെ.സി.ഐ കോട്ടക്കൽ ചാപ്റ്റർ മാറാക്കര എ.യു.പി. സ്കൂളിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ലത ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}