നെല്ലിപ്പറമ്പ് അങ്കണവാടിയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

വേങ്ങര: ഒക്ടോബർ 2-ന് വേങ്ങര ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം പത്താം വാർഡിലെ നെല്ലിപ്പറമ്പ് അങ്കണവാടിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സബ്ന ഇബ്രാഹീം എ.കെ. അധ്യക്ഷത വഹിച്ചു,വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, വാർഡ് മെമ്പർ ജംസിയ ചീരങ്ങൻ, CDPO മൈമൂന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേബി ഷിഫ, എ.എൽ.എം.സി അംഗങ്ങളായ വാടേരി കരീം, പുളിക്കൽ അഹമ്മദ്, നല്ലടാൻ മുഹമ്മദ്, ശംസു പറമ്പാട്ട്, റഫീഖ് മൊയ്തീൻ, അങ്കണവാടി വർക്കർ ദേവകി എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}