വേങ്ങര: നാല് പതിറ്റാണ്ടിലധികമായി മികച്ച സേവനം നൽകിവരുന്ന 'സോബർ ഡ്രസ്സ് മേക്കേഴ്സി'ന്റെ പുതിയ സഹോദര സ്ഥാപനമായ 'സോബർ ലേഡീസ് ഫേഷൻ ഹബ്ബ്' വേങ്ങര ബസ് സ്റ്റാൻഡിന് മുൻവശത്തെ റോളക്സ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. വേങ്ങര പഞ്ചായത്ത് മെമ്പർ നഹ്ദ മുഖ്താർ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജെൻ്റ്സിനും ലേഡീസിനുമായി വേവ്വേറെ വിഭാഗങ്ങളും കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ചുള്ള നൂതന ഡിസൈനുകളും ഒരുക്കിയിട്ടുള്ളതാണ് പുതിയ സ്ഥാപനം. പരിചയസമ്പന്നരായ ഡിസൈനർമാരുടെയും തൊഴിലാളികളുടെയും സേവനവും ഏത് മോഡൽ വസ്ത്രങ്ങളും വളരെ കുറഞ്ഞ സമയം കൊണ്ട് തുന്നി നൽകാനുള്ള പ്രത്യേക സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ മുഖ്യാതിഥിയായിരുന്നു. വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് നേതാക്കളായ എം.കെ. സെനുദ്ദീൻ ഹാജി, അബ്ദുൽ അസീസ് ഹാജി, എൻ. മൊയ്തീൻ ഹാജി, ശിവശങ്കരൻ നായർ, എൻ.ടി. മുഹമ്മദ് ശരീഫ് (മോൻ), ബഷീർ പുല്ലമ്പലവൻ, കാദർ പങ്ങിണിക്കാടൻ, ടി. മൊയ്തീൻ കോയ, എ.കെ. സലീം, കണ്ണാട്ടി അലവി കുട്ടി, ടി.കെ. മൂസക്കുട്ടി ഹാജി, ജബ്ബാർ പാലേരി, പി.കെ.സി. മുഹമ്മദ് തുടങ്ങി വ്യാപാര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.