വേങ്ങര പാലിയേറ്റീവ് കെട്ടിടനിർമാണം: ബിരിയാണി ചാലഞ്ചിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

വേങ്ങര: നിർമ്മാണം പുരോഗമിക്കുന്ന വേങ്ങര പെയിൻ & പാലിയേറ്റീവ് സെന്ററിന്റെ കെട്ടിടനിർമാണം പൂർത്തീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബിരിയാണി ചാലഞ്ചിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2027 ജനുവരി 5-നാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. ബിരിയാണി പാക്കറ്റൊന്നിന് 120 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇരുപതിനായിരം പാക്കറ്റ് ബിരിയാണി വിതരണം ചെയ്ത് 24 ലക്ഷം രൂപ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വേങ്ങരയിലെ മുഴുവൻ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ പ്രവർത്തകരെയും പ്രദേശവാസികളെയും വിദ്യാർത്ഥികളെയും പങ്കാളികളാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭാരവാഹികൾ:
 
ചെയർമാൻ: എൻ. ടി. അബ്ദുന്നാസർ
 
വൈസ് ചെയർമാന്മാർ: ഹംസ പുല്ലമ്പലവൻ, എം. കെ. സൈനുദ്ധീൻ ഹാജി, സബാഹ് കുണ്ടുപുഴക്കൽ
 
ജനറൽ കൺവീനർ: പി. പി. കുഞ്ഞാലി മാസ്റ്റർ
 
ജോയന്റ് കൺവീനർമാർ: മൊയ്‌ദീൻ തോട്ടശേരി, പി. കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ

സബ് കമ്മിറ്റി ഭാരവാഹികൾ:
 
പബ്ലിസിറ്റി: കെ. കെ. രാമകൃഷ്ണൻ (കൺവീനർ), ജമാലുദ്ധീൻ കാപ്പിൽ (ജോയന്റ് കൺവീനർ)
 
വിഭവ സമാഹരണം: മൊയ്‌ദീൻ നെല്ലൂരാൻ (ചെയർമാൻ), റഫീഖ് പി. കെ. (കൺവീനർ)
 
ബിരിയാണി ഓർഡർ: എ. കെ. അബ്ദുൽ മജീദ് (ചെയർമാൻ), അഹമ്മദ് ബാവ ടി. കെ. (കൺവീനർ)
 
പാചകം: എ. കെ. നാസർ (ചെയർമാൻ), മുഹമ്മദ് അലി പൂവഞ്ചേരി (കൺവീനർ)
 
വിതരണം: അച്യുതൻ പാറയിൽ (ചെയർമാൻ), ഹംസ എ. കെ. (കൺവീനർ)
 
സാമ്പത്തികം: അസിസ് ഹാജി പക്കിയൻ (ചെയർമാൻ), മുഹമ്മദ് മാളിയേക്കൽ (കൺവീനർ)

കൂടാതെ, വേങ്ങര ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങര വ്യാപാര ഭവനിൽ ചേർന്ന രൂപീകരണ യോഗത്തിൽ പാലിയേറ്റീവ് സെന്റർ ജനറൽ സെക്രട്ടറി അഹമ്മദ് ബാവ ടി. കെ. അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ യോഗം ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാദിഖ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശബ്ന ഇബ്രാഹിം, അച്ചുതൻ പാറയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം. കെ. സൈനുദീൻ ഹാജി, സെക്രട്ടറി ശിവശങ്കരൻ നായർ ടി., എൻ. ടി. ശരീഫ്, എ. കെ. എ. നസീർ, കെ. എം. അബ്ദു, മുസ്തഫ കുനിയിൽ, ടി. കെ. ദിലീപ്, ഇ. വി. അബ്ദുസലാം, ഇസ്മായിൽ കെ. കെ., സാജിദ് മാസ്റ്റർ, കെ. ഗംഗാധരൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

പ്രൊഫസർ മൊയ്‌ദീൻ തോട്ടശ്ശേരി പദ്ധതി വിശദീകരണം നടത്തി. പി. കെ. ഇബ്രാഹിം കുട്ടി മാസ്റ്റർ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. ജനറൽ കൺവീനർ പി. പി. കുഞ്ഞാലി മാസ്റ്റർ സ്വാഗതവും പാലിയേറ്റീവ് ജോയിന്റ് സെക്രട്ടറി എം. പി. അലവി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}