ശാന്തി ഭവനത്തിലേക്ക് സ്നേഹ സന്ദർശനവുമായി ഐഡിയൽ ബണ്ണീസ് ടീം

രണ്ടത്താണി:
സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി ബണ്ണീസ് ടീം ശാന്തിഭവനം സന്ദർശിച്ചു. കുട്ടികളിൽ സേവനമനോഭാവവും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.

ശാന്തിഭവനത്തിലെ കുട്ടികളോടൊപ്പം Ideal Bunnies കുട്ടികൾ സമയം ചെലവഴിക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും സ്നേഹപൂർവ്വം ആശയവിനിമയം നടത്തുകയും ചെയ്തു. ശാന്തിഭവനിലെ കുട്ടികൾക്കായി Ideal Bunnies കുട്ടികൾ ആവശ്യമായ സാധനങ്ങളും സമ്മാനപ്പൊതികളും കൈമാറി.

സന്ദർശനത്തിനിടെ കുട്ടികൾ സ്നേഹവും പരിചരണവും പങ്കുവെച്ചത് ഏറെ ഹൃദയസ്പർശിയായി. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും സമൂഹത്തോടുള്ള ഉത്തരവാദിത്വം തിരിച്ചറിയാനും ഈ സന്ദർശനം കുട്ടികൾക്ക് പ്രചോദനമായി.

സ്നേഹത്തിന്റെ ചെറിയൊരു കൈത്താങ്ങ് പോലും ഒരാളുടെ ജീവിതത്തിൽ വലിയ സന്തോഷം പകരുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കുട്ടികൾ മടങ്ങിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}