IMB വേങ്ങര മണ്ഡലം മെഡിക്കൽ ക്യാമ്പ് 8 ന് ഞായറാഴ്ച കക്കാടംപുറം ഗ്രീന സ്ക്വയറിൽ

വേങ്ങര: കേരള നെദുവത്തുൽ മുജാഹിദീൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ്  മെഡിക്കൽ ബ്രദർ ഹുഡ്( (IMB) വേങ്ങര മണ്ഡലം കമ്മിറ്റിയും കക്കാടംപുറം ഗ്രീൻ ഫൗണ്ടേഷനും സംയുക്തമായി   സംഘടിപ്പിക്കുന്ന സ്ഥാനാർബുദം ജീവിതശൈലി രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പരിശോധനയും നവംബർ 8 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കക്കാടം പുറം ഗ്രീൻ സ്ക്വയറിൽ സംഘടിപ്പിക്കുന്നു.

തൃശൂർ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പി ടി ഹിജാഷ്,നെപ്പോളജിസ്റ്റ്, തിരൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ റിഷാന എ ടി, എന്നിവർ ഉൾപ്പെടെയുള്ള വിദഗ്ധ  ഡോക്ടർമാരുടെ മെഡിക്കൽക്ലാസ്സും, പരിശോധനയും നടക്കും. മെഡിക്കൽക്ലാസിലും ക്യാമ്പിലും എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}