ഊരകം: കുട്ടികളുടെ സർഗ്ഗവാസനകൾക്കും ഒത്തുചേരലുകൾക്കും വേദിയായി ഊരകം അത്താണിക്കുണ്ട് അംഗനവാടിയിലെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് കടന്നുവന്ന കുരുന്നുകളെ മധുരവിതരണം നടത്തിയാണ് സ്വീകരിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി അമ്മമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കണ്ണിനും കാതിനും ഏറെ ഇമ്പമേകുന്നതായി മാറി. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ അസൈനാർ ഊരകം നിർവഹിച്ചു. അനിൽ ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വി. വിനോദിനി ടീച്ചർ, കമലാവതി പി, ഷബ്ന എൻ.ടി, ശൈലജ കെ.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് എൻ.ടി റസീന സ്വാഗതവും അശ്വതി കെ നന്ദിയും പറഞ്ഞു.