ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ പൗരബോധവും: വേങ്ങരയിൽ ഭരണഘടനാ ദിനാചരണം

വേങ്ങര: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ മൈ ഭാരത് കേന്ദ്രം മലപ്പുറം, ഫെയ്മസ് ക്ലബ്ബ്, വേങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.സി എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി ഭരണഘടനാ ആമുഖ വായന നടന്നു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബു താഹിർ പരിപാടി ഉദ്ഘാടനം ചെയ്തു. സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽമാരായ ബി. ബ്രേംഭാസ്, ജിൻസി, എൻ.വൈ.വി മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് ചെറായി എന്നിവർ ആശംസകൾ നേർന്നു.
'ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ പൗരബോധവും' എന്ന വിഷയത്തിൽ ടി.പി ജുനൈദ് തെന്നല ബോധവൽക്കരണ സെഷൻ അവതരിപ്പിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഇ.കെ റഷീദ് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനീഷ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}