എസ്.ഐ.ആർ (SIR) വിവാദങ്ങൾക്ക് മറുപടി; പറപ്പൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ നിർണ്ണായക നീക്കം

ഊരകം: 'ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം ചെറുക്കുക' എന്ന സന്ദേശമുയർത്തി ബി.ജെ.പി പറപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മഹാ സമ്പർക്ക' പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ഊരകത്ത് നടന്നു.

എസ്.ഐ.ആറിനെതിരെയുള്ള (SIR) തെറ്റായ പ്രചാരണങ്ങളെ തുറന്നുകാണിക്കുന്നതിനും, സമൂഹത്തിലെ പ്രമുഖരെ നേരിൽ കണ്ട് വിഷയത്തിന്റെ ശരിയായ വശങ്ങൾ ബോധ്യപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് സി. ബാബുരാജൻ, വൈസ് പ്രസിഡന്റ് പി. അറുമുഖൻ, ജനറൽ സെക്രട്ടറി കെ.എം. മധുസൂദനൻ, സംസ്ഥാന നേതാക്കളായ കെ. വേലായുധൻ, എ.പി. ഉണ്ണി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}