യുഡിഎഫ് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കും: സബാഹ് പുൽപ്പറ്റ

വേങ്ങര: എല്ലാ മേഖലകളിലും ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ.

വേങ്ങരയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലവിക്കുട്ടി കെ.ടി അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ പോക്കർ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ ഉപാധ്യക്ഷൻ ശ്യാമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

ഹംസ തയ്യിൽ, രാധാകൃഷ്ണൻ പറപ്പൂർ, റസാഖ് വേങ്ങര, കുഞ്ഞിമരക്കാർ പാലാണി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}